കൊൽക്കത്ത> ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്‌ത് കൊലപ്പെടുത്തിയതിന്റെയും തുടർന്ന് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മെഡിക്കൽ കോളജിന് സമീപം ധർണയോ റാലിയോ പാടില്ലെന്നും കൊൽക്കത്ത പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിക്ക് സമീപം ഉണ്ടായ പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. മെഡിക്കൽ കോളജിന് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ ആശുപത്രിക്ക് സമീപം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവത്തിൽ രാജവ്യാപകമായി പ്രതിഷേധം തുടരുന്ന സന്ദർഭത്തിൽ ഓരോ രണ്ട് മണിക്കൂറ് കൂടുമ്പോഴും സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. മെയിൽ, ഫാക്സ്, വാട്സാപ് മുഖാന്തരം റിപ്പോർട്ട് അയയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..