22 December Sunday

ഡോക്‌ടറുടെ കൊലപാതകം: കൂട്ടബലാത്സംഗം നടന്നതായി കുടുംബം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കൊൽക്കത്ത > കൊൽക്കത്തയിലെ ആർജി കർ ​മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവം കൂട്ടബലാത്സംഗമാണെന്ന്‌ സംശയിച്ച്‌ കുടുംബം. കൊൽക്കത്ത ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ്‌ മാതാപിതാക്കൾ കൂട്ടബലാത്സംഗത്തിന്റെ സംശയം പ്രകടിപ്പിച്ചത്‌. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടിയാണ്‌ കുടുംബം കോടതിയിൽ സംശയം പ്രകടിപ്പിച്ചത്‌. കേസിൽ പ്രതിയായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശ്വാസംമുട്ടി മരണം സംഭവിച്ചതായാണ്‌ പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നത്‌. ശരീരത്തിൽ മാരകമായ മുറിവുകളുണ്ടെന്നും അതിക്രൂരമായ അക്രമം നടന്നു എന്നതിന്‌ തെളിവാണിതെന്നും മാതാപിതാക്കൾ കോടതിയിൽ പറയുന്നു. ചുണ്ടിലും കഴുത്തിലും മാരകമായ മുറിവുകളുണ്ടെന്നും മാതാപിതാക്കൾ കോടതിയിൽ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ആർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്‌. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ‍ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top