24 November Sunday

ഡോക്ടറുടെ കൊലപാതകം: പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കൊൽക്കൊത്ത > യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയിയെ നുണ പരിശോധനയ്ക്കും  സൈക്കോ അനാലിസ്റ്റ് പരിശോധനയ്ക്കും വിധേയനാക്കാൻ അനുമതി തേടുമെന്ന് സിബിഐ. കൂടുതൽ പ്രതികളുണ്ടെന്ന സംശയം വ്യാപകമായ സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് അനുമതി തേടുന്നത്. ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ കഴിഞ്ഞ 26 മണിക്കൂറുകളായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മറ്റു പരിശോധനകൾക്കായി പ്രത്യേക ഫോറൻസിക് സം​ഘം ഡൻഹിയിൽ നിന്നെത്തുമെന്നും സിബിഐ അറിയിച്ചു.


അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടറാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുകയാണ്. 31കാരിയായ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top