24 November Sunday

ഡോക്‌ടറുടെ കൊലപാതകം; ജന്തർ മന്ദറിൽ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ന്യൂഡൽഹി > കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ജന്തർ മന്ദറിൽ ഡോക്‌ടർമാരുടെ പ്രതിഷേധം ശക്തം. ഡൽഹി ലേഡി ഹാർഡിങ് ആശുപത്രിയിലെ ഡോക്ടർമാരാണ് ജന്തർ മന്തറിലേക്കെത്തി പ്രതിഷേധിച്ചത്. സാമൂഹിക മാധ്യമമായ എക്സിൽ ഡോക്ടർമാരുടെ സം​ഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. രാത്രി പത്ത് മുതൽ 10.30 വരെ പ്രതിഷധ സ്ഥലത്തെത്താനാണ് ആഹ്വാനം.

കൂടുതൽ ആരോഗ്യപ്രവർത്തകർ പ്രതിഷേധത്തിൽ പങ്കുചേർ‍ന്നതോടെ  പൊലീസ് സേനയെ വിന്യസിച്ചു. പൊലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിലപാട്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കൊൽക്കത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ കേരളത്തിലെ ജൂനിയർ ഡോക്ടർമാരും ഇന്ന് പണിമുടക്കി. വാർഡ്‌ ഡ്യൂട്ടി എടുക്കാതെയും ഒ പി പൂർണമായി ബഹിഷ്കരിച്ചുമാണ്‌  സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പ്രതിഷേധിച്ചത്. സമരത്തിൽ നിന്ന്‌ അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും ഒഴിവാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top