14 November Thursday

ഡോക്ടർക്ക് കുത്തേറ്റ സംഭവം: തമിഴ്നാട്ടിൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ചെന്നൈ >  കലൈഞ്ജർ സെന്റിനറി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ (കെസിഎംഎസ്എച്ച്) മെഡിക്കൽ ഓങ്കോളജിസ്റ്റിനെ ക്രൂരമായി ആക്രമിച്ചതിൽ പ്രതിഷേധിച്ച് തമിഴ്‌നാട് ഗവൺമെന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ടിഎൻജിഡിഎ)  അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. അടിയന്തര സേവനങ്ങൾക്കും വളരെ നിർണായകമായ ശസ്ത്രക്രിയകൾക്കും അല്ലാതെ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ ജോലിക്ക് ഹാജരാകില്ലെന്ന് ടിഎൻജിഡിഎ പ്രസിഡന്റ് ഡോ. കെ സെന്തിൽ പറഞ്ഞു.

ഇന്ന് രാവിലെയാണ് കെസിഎംഎസ് ആശുപത്രിയിൽ രോ​ഗിയുടെ ബന്ധുവായ ഇരുപത്തിയഞ്ചുകാരൻ മെഡിക്കൽ ഓങ്കോളജിസ്റ്റ് ജെ ബാലാജിയെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിന് പിന്നാലെ രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു. സർക്കാർ ഡോക്ടർമാർ ഉടൻ ജോലിയിൽ നിന്നും വിട്ടു നിൽക്കുമെന്നും നിർത്തുമെന്നും സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോടും ഐക്യദാർഢ്യ സൂചകമായി സമരത്തിൽ പങ്കെടുക്കാൻ ടിഎൻജിഡിഎ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സെന്തിൽ പറഞ്ഞു.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പരിക്കേറ്റ ഡോക്ടറെ സന്ദർശിച്ചു. പണിമുടക്ക് ആശുപത്രികളിലെ പ്രവർത്തനങ്ങൾക്ക് തടസപ്പെടുത്തുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ സർക്കാർ ഡോക്ടർമാരുമായും ടിഎൻജിഡിഎ ഭാരവാഹികളുമായും വൈകിട്ട് ചർച്ച നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top