18 September Wednesday

ഡോക്ടറുടെ കൊലപാതകം; പ്രധാനമന്ത്രിക്കും പ്രസിഡന്റിനും കത്തെഴുതി ഡോക്ടർമാർ

ഗോപിUpdated: Saturday Sep 14, 2024



കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട്‌ സമരം തുടരുന്ന ഡോക്‌ടർമാർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.

മുഖ്യമന്ത്രി മമത ബാനർജിയും സമരക്കാരുമായുള്ള ചർച്ച മുടങ്ങിയതിന്‌ പിന്നാലെയാണ്‌ കത്തയച്ചത്‌. പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് ആസ്ഥാനത്തിന്‌ മുന്നിൽ ഡോക്ടർമാരുടെ ധർണയും പ്രകടനവും മൂന്നാം ദിവസവും തുടരുകയാണ്‌. തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് ചർച്ച മുടങ്ങിയത്‌. തുടർന്നാണ്‌ രാജി സന്നദ്ധത പ്രകടിപ്പിച്ച്‌ മമത ബാനർജി പ്രതികരിച്ചത്‌. അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയിലും സംബന്ധിക്കില്ലെന്ന് ഗവർണർ സി വി ആനന്ദബോസ് പറഞ്ഞു.

    പൊലീസ് കമ്മീഷണർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്‌ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ പൊലീസ്‌ ആസ്ഥാനമായ ലാൽബസാറിലേക്ക്‌ വെള്ളിയാഴ്‌ച മാർച്ചും ധർണയും നടന്നു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പിബി അംഗം സൂര്യകാന്ത  മിശ്ര, ഇടതുമുന്നണി ഘടകകക്ഷി നേതാക്കൾ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top