23 December Monday

ബംഗാളിൽ യുവ ഡോക്‌ടറുടെ കൊലപാതകം ; ഡോക്ടർമാർ ഇന്ന്‌ പണിമുടക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024


തിരുവനന്തപുരം
കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്നതിൽ  പ്രതിഷേധിച്ച്‌  ഡോക്‌ടർമാർ രാജ്യവ്യാപകമായി  ശനിയാഴ്‌ച പണിമുടക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ രാവിലെ ആറുമുതൽ 24 മണിക്കൂറാണ്‌ സമരം.  ഒപിയും മുൻകൂട്ടി നിശ്‌ചയിച്ച ശസ്‌ത്രക്രിയകളും ബഹിഷ്‌കരിക്കും. അവശ്യസേവനങ്ങളെയും അത്യാഹിത വിഭാഗങ്ങളെയും പണിമുടക്കിൽനിന്ന്‌ ഒഴിവാക്കി.

മുഴുവൻ പ്രതികളെയും പിടികൂടി കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, ദേശീയതലത്തിൽ ആശുപത്രി സംരംക്ഷണ നിയമം കൊണ്ടുവരിക, ആരോഗ്യസ്ഥാപനങ്ങൾക്ക്‌ പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുക, ഇതിനായി ദേശീയ മെഡിക്കൽ കമീഷൻ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌. ഉരുൾപ്പൊട്ടലിന്റെ പശ്‌ചാത്തലത്തിൽ വയനാടിനെ സമ്പൂർണ പ്രതിഷേധത്തിൽനിന്ന്‌ ഒഴിവാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top