22 December Sunday

ക്ഷേത്രങ്ങളിൽ റീൽസ് എടുക്കരുത്: മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ചെന്നൈ > ക്ഷേത്രങ്ങൾ റീൽസ് എടുക്കാനുള്ള സ്ഥലങ്ങളല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നു എന്നും കോടതി ചോദിച്ചു. ഇനി മുതൽ ക്ഷേത്രങ്ങളിൽ റീൽസ് എടുക്കുവാൻ അനുവാദനില്ലെന്നും കോടതി വ്യക്തമാക്കി. ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് ജസ്റ്റിസ് എം ദണ്ഡപാണി നിര്‍ദേശം നല്‍കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top