23 December Monday

ട്രംപിന്റെ സന്ദര്‍ശനം: നാണക്കേടൊഴിവാക്കാന്‍ തിരക്കിട്ട നീക്കം; ഗുജറാത്തില്‍ ചേരികളും കുടിലുകളും മതില്‍കെട്ടി മറയ്ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020

അഹമ്മദാബാദ്>  ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടന്നുപോകുന്ന വഴികളില്‍ പലതും മതില്‍ കെട്ടി മറയ്ക്കാന്‍ നീക്കം. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്. 

ഗുജറാത്തില്‍ ട്രംപ് കടന്നുപോകുന്ന വിവിധ പ്രദേശങ്ങളാണ് മതില്‍ കെട്ടി മറയ്ക്കാന്‍ ശ്രമം നടക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ ഗാന്ധിനഗര്‍ വരെയുള്ള പ്രദേശങ്ങളില്‍  സ്ഥിതി ചെയ്യുന്ന ചേരി പ്രദേശങ്ങളാണ് മതില്‍ കെട്ടി മറയ്ക്കുന്നത്.

 അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 50 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അഹമ്മദാബാദില്‍ പുരോഗമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു.  വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗുജറാത്തില്‍ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അതേസമയം, ട്രംപിന്റെ റോഡ് ഷോ കടന്നുപോകുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളവും ഇന്ദിരാ പാലവും തമ്മില്‍ ചേരുന്ന സ്ഥലത്ത് ഏഴടിയോളം ഉയരത്തില്‍ മതിലാണ് നിര്‍മിയ്ക്കുന്നത്.

 2,500ലധികം പേര്‍ താമസിക്കുന്ന ചേരി പ്രദേശങ്ങളും കുടിലുകളും ഇതുവഴി മറയ്ക്കപ്പെടും. ഈ മാസം 24നാണ് ട്രംപ് അഹമ്മാദാബാദില്‍ എത്തുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top