23 December Monday

രാഷ്ട്രീയ ചോദ്യങ്ങൾ വേണ്ട; മാധ്യമങ്ങളോട് രജനികാന്ത്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ചെന്നൈ > തന്നോട് രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കരുതെന്ന് സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത്. പുതിയ ചിത്രം വേട്ടയ്യന്‍റെ ഓഡിയോ റിലീസിന് ചെന്നൈയില്‍ എത്തിയ താരത്തോട് നടനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിനെക്കുറിച്ചുള്ള ചോദ്യം ചോദിച്ച മാധ്യമങ്ങളോടാണ് ക്ഷുഭിതനായി രജനീകാന്ത് ഇക്കാര്യം പറഞ്ഞത്.

ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി. ഉദയനിധി സ്‌റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 'എന്നോട് രാഷ്‌ട്രീയം ചോദിക്കരുത്. ഇക്കാര്യം ഞാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്' എന്നാണ് രജനീകാന്ത് മറുപടി നൽകിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top