08 October Tuesday

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

image credit Dr Farooq Abdullah facebook


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ മാറ്റിനിർത്താൻ പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറാണെന്ന്‌ നാഷണൽ കോൺഫറൻസ്‌ നേതാവും മുൻമുഖ്യമന്ത്രിയുമായ ഡോ. ഫാറൂഖ്‌ അബ്ദുള്ള.  തെരഞ്ഞെടുപ്പിൽ പരസ്‌പരം മത്സരിച്ചിട്ടുണ്ടാകാം. പക്ഷേ, ഇനി സഖ്യത്തിന്‌ തടസ്സങ്ങളില്ല. കോൺഗ്രസിനും ഇതേ നിലപാടായിരിക്കുമെന്ന്‌ കരുതുന്നു.  മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ താനില്ലെന്നും തന്റെ കടമ നിർവഹിച്ച്‌ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ മാറ്റിനിർത്താൻ  നാഷണൽ കോൺഫറൻസുമായി സഖ്യത്തിന്‌ തയ്യാറാണെന്ന്‌ ലാൽ ചൗക് മണ്ഡലത്തിലെ പിഡിപി സ്ഥാനാർഥി സുഹൈബ്‌ യൂസഫ്‌ മിർ പറഞ്ഞിട്ടുണ്ട്‌.

ജമ്മു- കശ്‌മീർ തെരഞ്ഞെടുപ്പിൽ തൂക്കുസഭയ്‌ക്കാണ്‌ സാധ്യതയെന്ന്‌ എക്‌സിറ്റ്‌ പോൾ ഫലങ്ങൾ വന്ന സാഹചര്യത്തിലാണ്‌  പ്രതികരണം.  തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പിഡിപിയുമായി നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യചർച്ചകൾ നടത്തിയിരുന്നു. സീറ്റ്‌ പങ്കിടലാണ്‌ കീറാമുട്ടിയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top