26 December Thursday

അധ്യാപകരുടെ വസ്ത്രധാരണത്തിനെതിരെ വിവാദ പരാമർശവുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ജയ്പൂർ > സ്കൂൾ അധ്യാപകർക്കെതിരെ വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവർ. മിക്ക അധ്യാപകരും സ്‌കൂളില്‍ പോകുന്നത് ശരീരഭാഗങ്ങള്‍ കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണെന്നാണ് മന്ത്രി മദന്‍ ദിലാവറിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. നീം കാ താനയിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി പരാമർശം നടത്തിയത്.

ദിലാവറിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജയ്പൂര്‍ ജില്ലാ പ്രസിഡന്റ് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയ്ക്ക് കത്തെഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top