ന്യൂഡൽഹി
സ്‌ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുമ്പോൾ ഇരയാക്കപ്പെടുന്ന സ്‌ത്രീകൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. അതീജീവിതകളായ സ്‌ത്രീകൾക്ക് സമൂഹത്തിന്റെ പിന്തുണ കിട്ടുന്നില്ല. സുപ്രീംകോടതിയുടെ 75–--ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് രാഷ്‌ട്രപതിയുടെ പ്രതികരണം. കോടതികളിലുള്ള കേസുകൾ സമയബന്ധിതമായി കൈകാര്യം ചെയ്യാനാകണമെന്നും രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിലടക്കം കൂടുതൽ സ്‌ത്രീകൾ കടന്നുവരുന്നത് സ്വാഗതാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..