22 December Sunday

അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

മുംബൈ > അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്നുള്ള തർക്കത്തിൽ സ്കൂട്ടർ യാത്രികരായ യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ലാത്തൂർ ഔസ ഹൈവേയിലാണ് സംഭവം. സെപ്തംബർ 29നാണ് അപകടം നടന്നത്. കാറിലുള്ളവർ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്ന് ബൈക്ക് യാത്രികനായ സാദിഖ് ഇവരുമായി സംസാരിച്ചിരുന്നു.

സംസാരം വാക്കുതർക്കത്തിലെത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ പോവുകയായിരുന്ന കുടുംബത്തിനു നേരെ കാർ ഇടിച്ച് കയറ്റുകയായിരുന്നു. സാദിഖ്, ഭാര്യ ഇക്ര, മക്കളായ നാദിയ, അഹദ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇക്രയും ആറുവയസ്സുകാരി മകൾ നാദിയയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സാദിഖിനെയും മകൻ അഹദിനെയും ലാത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top