26 December Thursday

ദുർ​ഗാ പൂജ: ബംഗാളിലെ ജയിലുകളിൽ ​മട്ടൻ ബിരിയാണി നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കൊല്‍ക്കത്ത > ദുര്‍ഗാ പൂജയ്ക്ക് ബംഗാളിലെ ജയിലുകളില്‍ മട്ടന്‍ ബിരിയാണി നല്‍കുമെന്ന് അധികൃതർ. ദുർ​ഗാ പൂജയുടെ ആഘോഷങ്ങളുടെ ഭാഗമായാണ് ജയിലിൽ മട്ടൻ ബിരിയാണി നൽകാമെന്ന തീരുമാനമായത്. ബിരിയാണിക്കു പുറമെ ബസന്തി പുലാവും മെനുവിൽ ഉൾപ്പെടുത്തും.

ഒക്ടോബര്‍ ഒമ്പത് മുതല്‍  2 വരെയുള്ള തീയതികളിലാവും പരിഷ്കരിച്ച മെനു ലഭ്യമാകുക.  ഉത്സവകാലത്തെല്ലാം തന്നെ മികച്ച ഭക്ഷണം നൽകണമെന്ന തടവുകാരുടെ അഭ്യര്‍ഥന മാനിച്ചാണ് ജയിലധികൃതരുടെ തീരുമാനം. ഇത്തരം പ്രവർത്തികൾ ജയിലിലെ അന്തേവാസികൾക്ക് മാനസിക പ്രയാസങ്ങൾ മാറുന്നതിന് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top