19 October Saturday

റെയിൽവേയിൽ വിരമിച്ചവർക്ക്‌ വീണ്ടും നിയമനം ; ഉത്തരവിന്റെ പകർപ്പ്‌ കത്തിച്ച്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

തമിഴ്‌നാട്‌ പളനി റെയിൽവേ സ്റ്റേഷനിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപിയുടെ നേതൃത്വത്തിൽ ഉത്തരവിന്റെ 
പകർപ്പ്‌ കത്തിച്ച് പ്രതിഷേധിച്ചപ്പോള്‍


പളനി
റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക്‌ പുനർനിയമനം നൽകാനുള്ള തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. തമിഴ്‌നാട്‌ പളനി റെയിൽവേ സ്റ്റേഷനിൽ വിവാദ ഉത്തരവിന്റെ പകർപ്പ്‌  അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപിയുടെ നേതൃത്വത്തിൽ കത്തിച്ചു. യുവജനവിരുദ്ധമായ കേന്ദ്രസർക്കാരിന്റെ നീക്കം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

പുതിയ തസ്‌തിക സൃഷ്ടിച്ച് തൊഴിലില്ലായ്‌മ നേരിടേണ്ട പശ്ചാത്തലത്തിൽ, നിലവിലുള്ള ഒഴിവുകളിലും വിരമിച്ചവരെ നിയമിക്കുന്നത് പ്രതിഷേധാർഹമാണ്. പുതിയ നിയമനങ്ങൾ നടത്തണം. കൂടുതൽ തസ്‌തിക സൃഷ്ടിച്ച് യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കണം. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ എ റഹിം വ്യക്തമാക്കി.  ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി എ വി ശിങ്കാര വേലൻ, പ്രസിഡന്റ് കാർത്തിക്, കേന്ദ്ര കമ്മിറ്റി അംഗം സെൽവ രാജ് എന്നിവരും പങ്കെടുത്തു.

യുവജനങ്ങളോടുള്ള ക്രൂരത: 
വി ശിവദാസൻ
ഒഴിവുള്ള തസ്‌തികകളിൽ വിരമിച്ച ജീവനക്കാരെ നിയമിക്കാനുള്ള റെയിൽവേ തീരുമാനം യുജവനങ്ങളോടുള്ള കൊടും ക്രൂരതയാണെന്ന്‌ വി ശിവദാസൻ എംപി. 126 ദിവസം 55 ട്രെയിൻ അപകടമാണുണ്ടായത്. എന്നിട്ടും പുതിയ നിയമനം നടത്താതെ യാത്രക്കാരെ അപകടത്തിലേക്ക് തള്ളി വിടുകയാണ്.   തീരുമാനം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ട്‌  റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് വി ശിവദാസൻ  കത്ത്‌ നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top