24 December Tuesday

ദഹാനുവിനെ ചുവപ്പിക്കാൻ വിനോദ്‌ നിക്കോള; 3764 വോട്ടിന്‌ മുമ്പിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

മുംബൈ >  മഹാരാഷ്‌ട്രയിൽ  ദഹാനുവിൽ സിപിഐ എം സ്ഥാനാർഥി വിനോദ്‌ നിക്കോള ലീഡ്‌ ചെയ്യുന്നു. 12 റൗണ്ട്‌ പിന്നിടുമ്പോൾ 3764 വോട്ടുകൾക്കാണ്‌ വിനോദ്‌ നിക്കോള മുന്നേറിക്കൊണ്ടിരിക്കുന്നത്‌. ബിജെപിയുടെ വിനോദ്‌ സുരേഷ്‌ മേധയാണ്‌ നിക്കോളയുടെ എതിരാളി.

സിപിഐ എമ്മിന്റെ സിറ്റിങ് സീറ്റാണ്‌ ദഹാനു.  2019ൽ 4,707 വോട്ടിനാണ്‌ ബിജെപിയെ നിക്കോളെ പരാജയപ്പെടുത്തിയത്‌. നാസിക് ജില്ലയിലെ കൽവാൻ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിതും മുന്നിലുണ്ട്‌. 5511 വോട്ടുകൾക്കാണ്‌ ലീഡ്‌ ചെയ്യുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top