23 November Saturday

പത്താംജയം; ദഹാനുവിൽ ചെങ്കൊടിപാറിച്ച്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

മുംബൈ >  ദഹാനുവിൽ ചെങ്കൊടിപാറിച്ച്‌ സിപിഐ എം. മഹാരാഷ്‌ട്രയിൽ സിപിഐ എം സിറ്റിങ്‌ സീറ്റായ ദഹാനുവിൽ  വിനോദ്‌ നിക്കോളയ്‌ക്ക്‌ ഉജ്ജ്വല വിജയം. 5133 വോട്ടിന്റെ ലീഡിനാണ്‌ ബിജെപിയുടെ സ്ഥാനാർഥി  വിനോദ്‌ സുരേഷ്‌ മേധയെ വിനോദ്‌ നിക്കോള പിന്നിലാക്കിയത്‌. 104702 വോട്ടാണ്‌ വിനോദ്‌ നിക്കോള നേടിയത്‌.

മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാർഥിയാണ്‌ വിനോദ്‌ നിക്കോള. കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ നിക്കോള  ദഹാനുവിൽ വൈദ്യുതി, വെള്ളം, റേഷൻ, ആരോഗ്യ സംരക്ഷണം, സ്‌കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തി‌.

അഖിലേന്ത്യ കിസാൻ സഭയും കമ്യൂണിസ്‌റ്റ്‌ പാർടിയും നേതൃത്വം നൽകിയ വാർളി ആദിവാസി പ്രക്ഷോഭം മുമ്പ്‌ ജവഹർ എന്നറിയപ്പെട്ടിരുന്ന ദഹാനുവിലാണ്‌. മണ്ഡലത്തിലെ തലസാരി പഞ്ചായത്ത്‌ 58 വർഷമായി സിപിഐ എം ഭരണത്തിലാണ്‌. 2019ൽ 4,707 വോട്ടിനാണ്‌ ബിജെപിയെ നിക്കോളെ പരാജയപ്പെടുത്തിയത്‌.

മുംബൈയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ദഹാനു ഗുജറാത്ത് അതിർത്തിയോട് അടുത്താണ്. ദഹാനു നഗരമേഖല  ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശമാണ്‌. എന്നാൽ തലസാരി തഹസിൽ ഉൾപ്പെടെ ആദിവാസിമേഖലകളിൽ സിപിഐ എമ്മിന് ശക്തമായ പിന്തുണയുള്ള പ്രദേശങ്ങളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top