21 December Saturday

ബിഹാറിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഐഎഎഫ് ഹെലികോപ്ടർ വെള്ളക്കെട്ടിൽ ഇറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

പട്ന > ബിഹാറിൽ പ്രളയ നിവാരണ സാമ​ഗ്രികൾ കൊണ്ടുപോയ ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടർ അടിയന്തരമായി വെള്ളക്കെട്ടിൽ ഇറക്കി. നാല് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അർക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതതർ അറിയിച്ചു.

ദർഭം​ഗയിലെ എയർഫോഴ്സ് ബേസിൽ നിന്നും വന്ന ഹെലികോപ്ടർ മുസാഫർപൂരിലാണ് അടിയന്തരമായി ഇറക്കിയത്. സംഭവത്തിൽ ഹെലികോപ്ടറിന്റെ പകുതിയോളം വെള്ളക്കെട്ടിൽ മുങ്ങി. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയതെന്ന് ദുരന്തനിവാരണ സേന പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യത അമൃത് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടയ്ക്ക് ഹെലികോപ്ടറിന്റെ എൻജിൻ തകരാറിലായതോടെയാണ് അടിയന്തരമായി ചോപ്പർ ലാൻഡ് ചെയ്യേണ്ടി വന്നത്. ജനവാസമില്ലത്ത പ്രദേശത്ത് ഹെലികോപ്ടർ ഇറക്കുകയായിരുന്നു. സിതാമർഹി പ്രദേശത്ത് പ്രളയ നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഹെലികോപ്ടറിനാണ് തകരാറുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top