21 November Thursday

ഇന്ത്യയിൽ എംപോക്സ്; രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ യുവാവിന്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ന്യൂഡൽഹി > ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ യുവാവിനാണ് രോ​ഗബാധ കണ്ടെത്തിയത്.  ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്.  ലോകാരോ​ഗ്യ സം​​ഘടന ആ​ഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചതെന്നും ഇത് ഒറ്റപ്പെട്ട കേസാണെന്നും കേന്ദ്രം അറിയിച്ചു.

ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

2022 ജൂലൈ മുതൽ ഇന്ത്യയിൽ സമാനമായ 30 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളെയും പ്രതിരോധത്തെയും കുറിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top