22 December Sunday

ഉദ്ദംപൂരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

പ്രതീകാത്മകചിത്രം

ശ്രീന​ഗർ > ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഉദ്ദംപൂരിലെ ബസ്തൻഘറിലാണ് ഏറ്റുമുട്ടൽ. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെടിവയ്പുണ്ടായതെന്നാണ് വിവരം.

തെരച്ചിലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേനയും പ്രത്യാക്രമണം നടത്തി. ഉച്ചക്ക് 12.50 ഓടെയാണ് ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്.  പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാല് ഭീകരര്‍ മേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top