22 December Sunday

കുപ്‌വാരയിൽ ഏറ്റുമുട്ടൽ അവസാനിച്ചു; ഒരു ഭീകരൻ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ശ്രീന​ഗർ > ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടൽ അവസാനിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. ബുധനാഴ്ചയാണ് വടക്കൻ കശ്മീരിലെ ലോലാബിൽ മാർ​ഗി ഏരിയയിൽ സൈന്യം രഹസ്യവിവരത്തെത്തുടർന്ന് തിരച്ചിൽ ആരംഭിച്ചത്.

തിരച്ചിലിനിടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. തിരച്ചിൽ വിജയകരമായി പൂർത്തിയാക്കിയതായും ഒരു ഭീകരനെ വധിച്ചതായും സൈന്യം അറിയിച്ചു. സ്ഥലത്തുനിന്ന് ഒരു റൈഫിളും രണ്ട് ​ഗ്രനേഡുകളും വെടിയുണ്ടകളും കണ്ടെത്തിയതായും സൈന്യം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top