ന്യൂഡൽഹി> അവാമി ഇത്തെഹാദ് പാർടി പ്രസിഡന്റും ബാരാമുള്ളയിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ എൻജിനീയർ റാഷിദ് തീഹാർ ജയിലിൽ കീഴടങ്ങിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഡൽഹിയിലെത്തുകയായിരുന്നു അദ്ദേഹം.
പിതാവിന്റെ അനാരോഗ്യം കണക്കിലെടുത്താണ് റഷീദിന്റെ ഇടക്കാല ജാമ്യം ഒക്ടോബർ 28 വരെ നീട്ടിയത്. നേരത്തെ ഒക്‌ടോബർ 2 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് റഷീദ് ജയിലിൽ കഴിയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..