22 December Sunday

തിരുപ്പതിക്ഷേത്രത്തിൽ ഹിന്ദു ജീവനക്കാർ മതി; വിവാദ പരാമർശവുമായി ടിടിഡി പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

തെലങ്കാന> തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) ജീവനക്കാർ ഹിന്ദുക്കളായിരിക്കണമെന്ന പരാമർശവുമായി സുതോവാക് ദേവസ്ഥാന്റെ പുതിയ പ്രസിഡന്റ്‌ ബി ആർ നായിഡു.  
 
തിരുപ്പതി ക്ഷേത്രത്തിന്റെ നടത്തിപ്പ് നോക്കുന്ന ഈ കമ്മിറ്റി 24 അംഗ കമ്മിറ്റിയുടെ പ്രസിഡന്റാണ്‌ ബി ആർ നായിഡു. ആന്ധ്രപ്രദേശ്‌ സർക്കാരാണ്‌ 24 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തത്‌.

കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ്‌ നായിഡു ഇക്കാര്യം പറഞ്ഞത്‌. ടിടിഡിയിലെ  ഇതര മതസ്ഥരായ ജീവനക്കാരെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറ്റുന്നതോ അവർക്ക് സ്വമേധയാ വിരമിക്കൽ (വിആർഎസ്) നൽകുന്നതോ സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിൽ മുഴുവൻ ഹിന്ദു ജീവനക്കാരെയും നിയമിക്കാനുള്ള ആദ്യ ശ്രമമാണിതെന്നും ഇക്കാര്യത്തിൽ നിരവധി തടസ്സങ്ങളുണ്ടെന്നും ബി ആർ നായിഡു പറഞ്ഞു.    വൈഎസ്ആർ കോൺഗ്രസിന്റെ കാലത്ത് തിരുമലയിൽ നിരവധി അഴിമതികൾ നടന്നിരുന്നു. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും നായിഡു പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top