09 October Wednesday

തിരുപ്പൂരിൽ പടക്കനിർമാണത്തിനിടെ സ്ഫോടനം: 9 മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

പാണ്ഡ്യൻ നഗർ > പൊന്നമ്മാൾ വീഥിയിലെ വീട്ടിൽ പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന്  പേർ മരിച്ചു. സ്‌ഫോടനത്തിൽ വീട് പൂർണമായും തകർന്നു. കണ്ണൻ എന്ന കുമാർ (23), ഒരു യുവതി, 9 മാസം പ്രായമായ ആലിയാസ്രിൻ എന്നിവരാണു മരിച്ചത്. മരണപ്പെട്ട കണ്ണനും യുവതിയും പടക്ക നിർമാണ തൊഴിലാളികളാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കണ്ണനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിതറിത്തെറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

ദീപാവലിയുടെ ഭാ​ഗമായി കൂടുതൽ ഓർഡർ ലഭിച്ചതിനെത്തുടർന്നു  വീട്ടിൽ പടക്കനിർമാണം നടത്തുകയായിരുന്നു. വീട്ടുടമയായ കാർത്തി എന്ന ആളുടെ ബന്ധു ശരവണനാണ് പടക്കനിർമാണത്തിനുള്ള ഓർഡർ നൽകിയത്. ശരവണൻ ഈറോഡ് നമ്പിയൂരിൽ പടക്ക വിൽപ്പന നടത്തുന്നയാളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top