22 December Sunday

പടക്ക നിർമാണശാലയിൽ സ്ഫോടനം: 4 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ഫിറോസാബാദ് > യുപിയിലെ ഫിറോസാബാദിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. അപകടത്തിൽ 6 പേർക്കു പരുക്കേറ്റതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഒരു വീട് തകർന്നു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കിടപ്പുണ്ടെന്നാണു സംശയിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് പടക്കനിർമാണശാലയിൽ സ്ഫോടനം ഉണ്ടാകുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ആഗ്ര റേഞ്ച് ഐജി ദീപക് കുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top