14 November Thursday

അമിതജോലി ; മലയാളി യുവതിയുടെ 
മരണത്തിൽ കേന്ദ്രം 
അന്വേഷണത്തിന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


ന്യൂഡൽഹി
ബഹുരാഷ്‌ട്ര അക്കൗണ്ടിങ്‌ കമ്പനിയായ ഏണ്‍സ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇവൈ) മലയാളി ജീവനക്കാരി അമിത ജോലിയെ തുടർന്ന്‌ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന്‌ കേന്ദ്രസർക്കാർ. കടുത്ത തളർച്ചയെ തുടർന്ന്‌ ചികിത്സയിലിരിക്കേ മരിച്ച മലയാളി ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ അന്ന സെബാസ്റ്റ്യന്റെ (26) മരണം ചർച്ചയായതോടെയാണ്‌ നീക്കം.  കുടുംബത്തിന്റെ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്‌ലജെ സമൂഹമാധ്യമത്തിൽ കുറിച്ചു. പൂണൈയിൽ താമസമാക്കിയ അന്ന  ജൂലൈ 20ന് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. മാർച്ചിൽ ജോലിയിൽ പ്രവേശിച്ച അന്ന നാലുമാസംകൊണ്ട്‌ അമിത ജോലിയെ തുടർന്ന്‌ മരിച്ചുവെന്ന്‌ വ്യക്തമാക്കി അമ്മ അന്ന സെബാസ്റ്റ്യൻ ഇവൈ ചെയർമാൻ രാജീവ്‌ മേമനിക്ക്‌ എഴുതിയ തുറന്ന കത്ത്‌ സമൂഹമാധ്യമങ്ങളും രാഷ്‌ട്രീയ നേതൃത്വവും ഏറ്റെടുത്തിരുന്നു. അന്നയുടെ സംസ്‌കാര ചടങ്ങുകളിൽപ്പോലും കമ്പനി പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top