മുംബൈ > വ്യാജ വാർത്തകൾ കണ്ടെത്താനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സ്റ്റാൻഡ് അപ്പ് കോമഡി അവതാരകൻ കുണാൽ കമ്ര നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനങ്ങളുമായിവുമായി ബന്ധപ്പെട്ട് 'വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ' വിവരങ്ങൾ തിരിച്ചറിയാനും ഇല്ലാതാക്കാനും ഫാക്ട് ചെക്ക് യൂണിറ്റിന് അധികാരം നൽകിക്കൊണ്ട് 2023-ൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 19 (1) (എ) ആർട്ടിക്കിൾ 19(1)(ജി) എന്നിവയുടെ ലംഘനമാണ് ഭേദഗതികളെന്ന് ജസ്റ്റിസ് അതുൽ ചന്ദ്രൂക്കറിൻ്റെ ടൈ ബ്രേക്കർ ബെഞ്ച് വ്യക്തമാക്കി.
ഹർജിയിൽ ജഡ്ജിമാരായ ജി എസ് പട്ടേൽ, നീല ഗോഖലെ എന്നിവർ ജനുവരി 2023 ൽ ഭിന്നവിധി പ്രസ്താവിച്ചിരുന്നു. തുടർന്ന് ടൈ ബ്രേക്കർ ജഡ്ജിയായി ജസ്റ്റിസ് അതുൽ എസ് ചന്ദ്രുക്കറി നിയമിതനായി. കേസ് വീണ്ടും പരിഗണിക്കവെ ടൈ ബ്രേക്കർ ജഡ്ജാണ് വിധി പ്രസ്താവിച്ചത്. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാൻ ഐടി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..