22 December Sunday

ആശുപത്രിയിൽ ബില്ലടയ്ക്കാൻ പണമില്ല; യുപിയിൽ 3 വയസുകാരനെ വിറ്റ് പിതാവ്‌‌‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ലക്നൗ > ആശുപത്രിയിൽ ബില്ലടയ്ക്കാൻ പണമില്ലാത്തതിനെത്തുടർന്ന് യുപിയിൽ 3 വയസുകാരനെ പിതാവ് വിറ്റു. കുശിന​ഗറിലാണ് സംഭവം. ഭാര്യയുടെ പ്രസവച്ചിലവിന് ബില്ലടയ്ക്കാൻ പണമില്ലാത്തതിനെത്തുടർന്നാണ് പിതാവ് കുട്ടിയെ വിറ്റത്. കുശിന​ഗറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം.

ബില്ലടക്കാത്തതിനെ തുടർന്ന് ഭാര്യയെയും നവജാത ശിശുവിനെയും വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല. തുടർന്നാണ് ബില്ലടക്കാനുള്ള പണം കണ്ടെത്താൻ പിതാവ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്. തങ്ങളുടെ മുന്നുവയസായ കുട്ടിയെ മറ്റൊരു ദമ്പതികൾക്ക് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കുട്ടിയെ വാങ്ങിയ ദമ്പതികളടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top