22 December Sunday

ബൈക്ക് സ്റ്റണ്ട് നടത്തി റീൽസ്‌ ചിത്രീകരണം; സഹിക്കെട്ട്‌ പാലത്തിൽ നിന്ന്‌ ബൈക്കുകൾ താഴേക്കെറിഞ്ഞ്‌ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ബംഗളൂരു> സമൂഹമാധ്യമത്തിൽ വൈറലാകാൻ ബൈക്ക് സ്റ്റണ്ട് നടത്തി റീൽസ് വിഡിയോ എടുത്ത യുവാക്കൾക്ക് വ്യത്യസ്തമായ രീതിയിൽ മറുപടിയുമായി നാട്ടുകാർ. ബംഗളൂരുവിലെ - തുമക്കുരു ദേശീയപാതയിലെ മേൽപ്പാലത്തിൽ വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വിഡിയോ എടുക്കുകയും ചെയ്ത യുവാക്കളുടെ സ്കൂട്ടർ പാലത്തിന്റെ കൈവരിയിൽനിന്ന് നാട്ടുകാർ താഴേക്ക് എറിഞ്ഞു. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്‌.

യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയർത്തുന്ന രീതിയിലായിരുന്നു യുവാക്കളുടെ റീൽസ്‌ ചിത്രീകരണമെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഇതിൽ ദേഷ്യം വന്ന നാട്ടുകാരാണ് മേൽപ്പാലത്തിൽ നിന്ന്‌ സ്കൂട്ടർ താഴേയ്ക്ക്‌ എറിഞ്ഞത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top