ചെന്നൈ> തമിഴ്‌നാട്ടില്‍ ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം. കനത്ത കാറ്റും മഴയും വെള്ളക്കെട്ടുമാണ് ചെന്നൈയിലുള്ളത്. ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്‌നാട് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. കടല്‍ പ്രക്ഷുബ്ധമായി തുടരുന്നു. ഉയര്‍ന്ന തിരമാലകളാണുണ്ടാകുന്നത്. ചെന്നൈ ചെങ്കല്‍പേട്ട് കാഞ്ചിപുരം ജില്ലകളിലെല്ലാം കനത്ത കാറ്റുവീശുന്നുണ്ട്. കാറ്റിന്റെ വേഗം വര്‍ധിക്കുമെന്നാണ് പ്രവചനം. കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
മഴ ചെറുതായി ഇടക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും കാറ്റ് തുടരുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് എല്ലായിടത്തും. കാറ്റ് തീരത്തേക്കടുക്കുന്നതോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.22 വിമാന സര്‍വീസുകള്‍ ചെന്നൈയില്‍ റദ്ദാക്കി. വിമാനത്താവളങ്ങള്‍ ഇന്ന് തുറക്കില്ല
ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി കണ്‍ട്രോള്‍ റൂമില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തി. എംഎല്‍എ മാര്‍, എംപിമാര്‍, കൗണ്‍സിലര്‍മാര്‍, തുടങ്ങിയ മുഴുവന്‍ പ്രതിനിധികളോടും നേരിട്ട് രംഗത്തിറങ്ങി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ടീ നഗര്‍, അശോക് നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ വെള്ളക്കെട്ടാണ്. 1500ലധികം പമ്പുകള്‍ ഉപയോഗിച്ചാണ് നിലവില്‍ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മഴ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചു. ഏഴ് സബ് വേകള്‍ ഇതുവരെ അടച്ചു എന്നും വിവരങ്ങളുണ്ട്.
2200റോളം ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. തമിഴ്‌നാടിനൊപ്പം ആന്ധ്രക്കും പുതുച്ചേരിക്കും സുരക്ഷ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുച്ചേരിയില്‍ 15,000 ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കി. 3 ദിവസം മഴ നീണ്ടു നില്‍ക്കുമെന്നാണ് വിവരം. 3 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഴയും തമിഴ്‌നാട്ടില്‍ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടാകും.
ചുഴലിക്കാറ്റ് ട്രാക്ക് ചെയ്യുന്നതിനും കാലാവസ്ഥാ വകുപ്പ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മുന്നറിയിപ്പ് നല്‍കാത്ത സമയവും തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് അപകടം മനസിലാക്കുകയും മുന്നറിയിപ്പ് വീണ്ടും നല്‍കുകയുമുണ്ടായത്. ആവശ്യമില്ലാതെ ജനം പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഒഎംആര്‍ ഇസിആര്‍ റോഡുകളില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു. ചുഴലിക്കാറ്റ് അപകടമുള്ളതുകൊണ്ട് ഇത്തരത്തില്‍ ഗതാഗതം അവസാനിപ്പിച്ചത്. അതേസമയം മഴ കുറഞ്ഞതിന് പിന്നാലെ ആളുകള്‍ ബീച്ച് കാണാനായി തിരികെ എത്തുന്നതും വെല്ലുവിളിയാകുകയാണ്. അനാവശ്യമായി പുറത്തിറങ്ങണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ജനം ബീച്ചുകളിലേക്കെത്തുന്നത്.
ഐടി കമ്പനികള്‍ക്കല്ലൊം വര്‍ക്ക് ഫ്രോം നല്‍കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അമ്മ ഉണവഗങ്ങളിലെല്ലാം സൗജന്യമായി ഭക്ഷണം നല്‍കുന്നു. സാമൂഹ്യ അടുക്കളയടക്കം സജീകരിച്ചിട്ടുണ്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..