23 December Monday

ബിഹാറിൽ തീപിടിത്തത്തിൽ അമ്മയും രണ്ട് മക്കളും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പട്ന > ബിഹാർ ഭ​ഗൽപൂരിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു അമ്മയും രണ്ട് കുട്ടികളും മരിച്ചു. പിർപൈന്തി അതാനിയ ഡയറയിലെ വർഷ ദേവി (29), ആയുഷ് (7), ജ്യോതി കുമാരി (4) എന്നിവരാണ് മരിച്ചത്. വർഷയുടെ ഭർത്താവ് ​ഗൗതം യാദവിന് സാരമായി പരിക്കേറ്റു.

വീട്ടുകാർ ഉറങ്ങുന്ന സമയത്താണ് തീ പടർന്നതെന്നാണ് വിവരം. തീ പടരുന്നത് കണ്ട് അയൽവാസികൾ ഉടനെ രക്ഷാപ്രവർത്തനം നടത്തി. ​തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. വീട് പൂർണമായും കത്തി നശിച്ചു.

അപകടത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ ഗൗതമിനെ പിർപൈന്തി റഫറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി ഇയാളെ മായഗഞ്ച് ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top