ന്യൂഡൽഹി > ഡൽഹിയിലെ ഐഎൻഎ മാർക്കറ്റിൽ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.
ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെ ഐഎൻഎ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. എട്ട് അഗ്നിരക്ഷാ യൂണിറ്റുകൾ രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.
അപകടത്തിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലും നാശനഷ്ടമുണ്ടായി. സമീപത്തെ ചൈനീസ് ഹോട്ടലിൽ നിന്നാണ് ഇവിടേയ്ക്ക് തീ പടർന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..