22 December Sunday

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റിഫൈനറിയിൽ തീപിടിത്തം: രണ്ട്‌ മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

photo credit X

വഡോദര> ഗുജറാത്തിലെ വഡോദരയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ) റിഫൈനറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ റിഫൈനറിയിലെ ബെൻസീൻ സംഭരണിയിൽ സ്‌ഫോടനത്തോടെ തീ പിടിക്കുകയായിരുന്നു. തുടർന്ന്‌ തീ  സമീപത്തുള്ള മറ്റ് രണ്ട് ടാങ്കുകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്ന് ജവഹർ നഗർ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എബി മോറി പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായതെന്നും അദ്ദേഹം പറഞ്ഞു.

ധിമന്ത് മക്വാന, ശൈലേഷ് മക്വാന എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്. പരിക്കേറ്റയാളുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top