21 December Saturday

ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്ന് കുട്ടികൾ കൂടി മരിച്ചു: മരണം 15 ആയി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ഝാൻസി > ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരണം 15 ആയി. രണ്ട് കുട്ടികളുടെ നില അതീവ ​ഗുരുതരമാണ്. നവംബർ 15ന് രാത്രി 10.45ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളേജിലെ  നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണവിഭാ​ഗത്തിൽ ഇൻക്യുബേറ്ററിലുള്ള  കുട്ടികളാണ് തീപിടിത്തത്തിൽ മരിച്ചത്. 39  കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.

തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടിനാലാണെന്ന് സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ ഉപകരണങ്ങളിലെ പ്ലാസ്റ്റിക് കവറുകളിലേക്ക് തീ അതിവേ​ഗം പടർന്നുപിടിക്കുകയായിരുന്നു.  അപകടസമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് വിവരം. ആശുപത്രിയുടെ ഭാ​ഗത്ത് നിന്നും ​ഗുരുതര വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്. പത്ത് കുട്ടികളെ കിടത്താവുന്ന തീവ്ര പരിചരണ വിഭാ​ഗത്തിൽ അമ്പതോളം കുട്ടികളാണുണ്ടായിരുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top