29 December Sunday

കർണാടകയിലെ സർവ്വകലാശാലയിൽ ആദ്യത്തെ ഗസ്റ്റ് ലക്ചറർ; ചരിത്രം കുറിച്ച് ട്രാൻസ് ജെൻഡർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

ബല്ലേരി > കർണാടകയിലെ സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചററായി നിയമിക്കപ്പെടുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡറാകുകയാണ് രേണുകാ പൂജാർ. കന്നടയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പൂജാർ, നന്ദിഹള്ളി കാമ്പസിലെ (പിജി സെൻ്റർ) കന്നട ഡിപ്പാർട്ട്‌മെൻ്റിൽ ഡിസംബറിലാണ് ഗസ്റ്റ് ലക്ചററായി നിയമിക്കപ്പെട്ടത്.

തന്റെ ജീവിത സമരം വിജയം കണ്ടെന്നും വളരെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും പൂജാർ മാധ്യമങ്ങളോട് പറഞ്ഞു. 2018-ൽ ഡിഗ്രി പൂർത്തിയാക്കിയ പൂജാർ, 2017-ൽ രണ്ടാം വർഷത്തിൽ പഠിക്കുമ്പോൾ ട്രാൻസ്‌ജെൻഡറായി. 2022 ൽ എംഎ പൂർത്തിയാക്കിയ ശേഷം ഗസ്റ്റ് ലക്ചററായി ജോലിക്ക് പ്രവേശിച്ചിരിക്കുകയാണ്. ബല്ലാരി ജില്ലയിലെ കുറുഗോഡു നിവാസിയാണ് പൂജാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top