26 December Thursday

തമി‌ഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ചെന്നൈ >  തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിരുട്ടാണി രാമഞ്ചേരി ഏരിയയിൽ ചെന്നൈ തിരുപ്പതി ദേശീയപാതയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴം​ഗ സംഘം സഞ്ചരിച്ച കാർ കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രയിൽ നിന്ന് മടങ്ങുകയായിരുന്നു വിദ്യാർ‌ഥികൾ. ​ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കാർ പൂർണമായി തകർന്നു. നാട്ടുകാരെത്തി കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ദേശീയപാതയിൽ ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top