22 December Sunday

മോമോസിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, 20 പേർ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

പ്രതീകാത്മകചിത്രം

ഹൈദരാബാദ് > മോമോസിൽ നിന്ന് ​ഭ​ക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബഞ്ചാര ഹിൽസിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്.

ഹൈദരാബാദ് സിങ്കാദികുണ്ട സ്വദേശിനിയാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. ചർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top