22 December Sunday

കുളുവിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽപ്രളയം; നടപ്പാലവും കടകളും ഒലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

സിംല > ഹിമാചൽ പ്രദേശിലെ കുളുവിൽ നാശനഷ്ടം വിതച്ച് മിന്നൽ പ്രളയം. മേഘവിസ്ഫോടനത്തെത്തുടർന്നാണ് പ്രദേശത്ത് മിന്നൽ പ്രളയമുണ്ടായത്. പ്രളയത്തിൽ ഒരു നടപ്പാലവും മദ്യശാല ഉൾപ്പെടെ മൂന്ന് ഷെഡുകളും ഒലിച്ചുപോയി.

മണികരനിലെ തോഷ്നല്ല മേഖലയിൽ പുലർച്ചെയാണ് സംഭവം. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയിതിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നദികളിൽ ഇറങ്ങരുതെന്നും തീരപ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top