19 December Thursday

മുൻ ക്രിക്കറ്റ് താരം സലീൽ അങ്കോളയുടെ അമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പുണെ > മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലീൽ അങ്കോളയുടെ അമ്മ മാല അശോ​ക് അങ്കോള (77) യെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ പുണെ പ്രഭാത് റോഡ് ഏരിയയിലുള്ള മകളുടെ ഫ്ലാറ്റിലാണ് കഴുത്തറുത്ത നിലയിൽ മാലയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് കത്തിയും സ്ക്രൂ ഡ്രൈവറും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

മാല ഒറ്റയ്ക്കാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ബലപ്രയോ​ഗം നടത്തിയതിന്റെയോ മോഷണശ്രമത്തിന്റെയോ ലക്ഷണങ്ങൾ ഒന്നുമില്ലെന്നും ഫ്ലാറ്റിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരിയാണ് മാലയുടെ മൃതദേഹം ആദ്യമായി കാണുന്നത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top