ന്യൂഡല്‍ഹി > ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് കീര്‍ത്തിചക്ര. റൈഫിൾമാൻ രവികുമാർ, മേജർ മല്ല രാമ ഗോപാൽ നായിഡു, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ മുസമ്മിൽ ഭട്ട് എന്നിവർക്കും കീർത്തിചക്ര പുരസ്കാരം സമർപ്പിക്കും.
2023 സെപ്തംബറില്‍ ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ മന്‍പ്രീത് സിങ്, ഹുമയൂൺ ഭട്ട് എന്നിവർ വീരമൃത്യു വരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..