22 December Sunday

മുംബൈയിൽ നാല് നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

മുംബൈ> നവി മുംബൈയിലെ ബേലാപ്പൂരിൽ  നാല് നില കെട്ടിടം തകർന്നു വീണ്  ഒരാൾ മരിച്ചു. മുഹമ്മദ് മിറാസാണ്(30) അപകടത്തിൽ മരിച്ചത്. നിരവധി ആളുകൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് നി​ഗമനം. കുടുങ്ങി കിടക്കുന്നവർക്കായി എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു.

മുംബൈ ഷഹബാസിൽ പുലർച്ചെ  4.10നാണ് അപകടമുണ്ടായത്. 13 ഫ്ലാറ്റുകളും മൂന്ന് കടകളുമടങ്ങുന്ന കെട്ടിട സമുശ്ചയമാണ് തകർന്നത്. കെട്ടിടത്തിന് പത്ത് വർഷത്തെ പഴക്കമുണ്ടായിരുന്നു. കെട്ടിടത്തിൽ കുടുങ്ങി കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ലാൽ മുഹമ്മദ്(22), രുക്സന(21) എന്നിവരെ പുലർച്ചെ ആറുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.

പതിമൂന്ന് കുട്ടികളടക്കം കെട്ടിടത്തിലുണ്ടായിരുന്ന അൻപത്തിരണ്ട് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവർക്കും ദുരിതബാധിതർക്കും ആവശ്യമായ സഹായം നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മുംബൈ മുനിസിപ്പൽ കമ്മീഷണർക്ക് നിർദ്ദേശം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top