ന്യൂഡൽഹി> ഇന്ത്യയിൽ ഭരണാധികാരികൾക്കും മറ്റും 2200 കോടി രൂപ കോഴ നൽകി സൗരോർജ കരാർ നേടിയെന്ന കുറ്റത്തിന് ഗൗതം അദാനിക്കും കൂട്ടാളികൾക്കുമെതിരായി അമേരിക്കയിൽ നിയമനടപടി ആരംഭിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി അന്ത്യശാസനം നൽകിയിട്ടും അദാനിക്കെതിരായ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഇനിയും തയ്യാറാകാത്ത സാഹചര്യവും അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സെബിയുടെ അന്വേഷണം തൃപ്‌തികരമല്ല. മൂന്നുമാസത്തിനകം അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ ജനുവരിയിൽ സുപ്രീംകോടതി സെബിക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെബി ഇനിയും കൂട്ടാക്കിയിട്ടില്ല. റിപ്പോർട്ട് എപ്പോൾ സമർപ്പിക്കുമെന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ കോഴ ഇടപാടുമായി ബന്ധപ്പെട്ട് അദാനിക്കെതിരെ അമേരിക്ക നിയമനടപടികളിലേക്ക് കടന്നത് ഗൗരവത്തിൽ പരിഗണിക്കണം–- ഹർജിയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..