26 December Thursday

ആൾക്കൂട്ട കൊലപാതകം: നെല്ല് മോഷ്ടിച്ചെന്നാരോപിച്ച് 19കാരനെ തല്ലികൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

ഛത്തീസ്ഗഢ് > ഛത്തീസ്​ഗഢിൽ വീണ്ടും ആൾകൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. കാർത്തിക് പട്ടേലെന്ന കൗമാരക്കാരനെയാണ് ആളുകൾ മോഷണം ആരോപിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്നു മണിക്കൂറാണ് ആളുകൾ കാർത്തിക് പട്ടേലിനെ ഉപദ്രവിച്ചത്. 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 ആണുങ്ങളും 3 സ്ത്രീകളുമാണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെയും ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top