03 November Sunday

മകൾ ഇഷ്ടമുളളയാളെ വിവാഹം ചെയ്തു; ബന്ധുക്കൾ യുവാവിന്റെ സഹോ​ദരിയെ കൂട്ടബലാത്സം​ഗം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ഗൊരഖ്പൂർ >മകൾ ഇഷ്ടമുളളയാളെ വിവാഹം ചെയ്തതിന്റെ പ്രതികാരത്തിൽ യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ​ഗൊരഖ്പൂരിലാണ് സംഭവം. അതിജീവിതയുടെ സഹോദരനെയാണ് മുഖ്യപ്രതി രവീന്ദർ സിം​ഗിന്റെ മകൾ വിവാഹം കഴിച്ചത്. ഇതിന്റെ പ്രതികാരത്തിലാണ് ആക്രമണം നടന്നത്.

മകളെ തിരഞ്ഞെത്തിയ രവീന്ദർ സിം​ഗും മകനും ബന്ധുക്കളും അതിജീവിതയുടെ വീട്ടിലെത്തി. അവരെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ പ്രതികൾ അതിജീവിതയെ അതിക്രമിച്ച് കീഴ്പ്പെടുത്തുകയും ബലാത്സം​ഗത്തിനിരയാക്കുകയും ചെയ്തു. പൊലീസിൽ പരാതിപ്പെട്ടാൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കടുത്ത മാനസീകസംഘർഷത്തിലാണ് അതിജീവിതെയെന്ന് പൊലീസ് പറഞ്ഞു.

അതിജീവിതയുടെ പരാതിയിൽ ടിബ്ബ പൊലീസ് പ്രതികളായ രവീന്ദർ സിം​ഗ്, വരീന്ദർ സിം​ഗ്, അമൻ സിം​ഗ്, സന്തോഷ് സിം​ഗ് എന്നിവരെ അറസ്റ്റ് ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top