30 December Monday

ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരൻ യുഎസിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

ന്യൂഡൽഹി> ഗുണ്ടാ നേതാവ്‌ ലോറൻസ് ബിഷ്‌ണോയ്‌യുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ്‌ യുഎസിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. 2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൊസ്സെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അൻമോൽ ബിഷ്‌ണോയ്‌ക്കെതിരെ 18 കേസുകളാണ്‌ ഉള്ളത്‌.

ഏപ്രിൽ 14ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അൻമോലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വെടിയുതിർത്തതിന്റെ  ഉത്തരവാദിത്തം ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. ഒക്ടോബർ 12ന്‌ മഹാരാഷ്‌ട്ര മുൻമന്ത്രിയും ഉപമുഖ്യമന്ത്രി അജിത്‌ പവാർ നേതൃത്വം നൽകുന്ന എൻസിപിയുടെ നേതാവുമായ ബാബ സിദ്ദിഖികൊലപ്പെടുത്തിയ സംഭവത്തിൽ അൻമോൽ ബിഷ്‌ണോയ്‌ക്കും ബന്ധമുള്ളതായാണ് മുംബൈ പൊലീസ് പറഞ്ഞന്നത്.

ശനി രാത്രി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്ന സിദ്ദിഖിക്കുനേരെ മൂന്നുറൗണ്ടാണ്‌ വെടിയുതിർത്തത്‌. ഇതിലെ പ്രതിയുമായി അൻമോൽ ബിഷ്‌ണോയ്‌ നേരിട്ട് ബന്ധപ്പെട്ടിരുന്നതായും കാനഡയിൽ നിന്നും യുഎസിൽ നിന്നും പ്രതിയുമായി ബന്ധം പുലർത്താൻ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top