30 October Wednesday

റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ; ഒഴിവായത് വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

ഡെറാഡൂൺ> ഉത്തരാഖണ്ഡിലെ ദന്തേരയിൽ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് സിലിണ്ടർ കണ്ടതിനാൽ വൻ അപകടം ഒഴിവായി.

ദന്തേര സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ലന്ദൗരയ്ക്കും ദന്തേരയ്ക്കും ഇടയിലാണ് ട്രാക്കിൽ ചുവന്ന നിരത്തിലുള്ള കാലി സിലിണ്ടർ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും ലോക്കൽ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. നേരത്തെ സൂറത്തിൽ ട്രാക്കിൽ നിന്ന് ഇരുമ്പ് ദണ്ഡുകളും കാൻപൂരിൽ നിന്ന് ഗ്യാസ് സിലിണ്ടറും കണ്ടെത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top