23 December Monday

ഗൗരവ്‌ ഗൊഗോയ്‌ കോൺഗ്രസ്‌ 
ലോക്‌സഭാ 
ഉപനേതാവായി തുടരും

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 ന്യൂഡൽഹി > ലോക്‌സഭയിലെ ഉപനേതാവായി അസമിൽനിന്നുള്ള എംപി ഗൗരവ്‌ ഗൊഗോയിയെ കോൺഗ്രസ്‌ വീണ്ടും നിയമിച്ചു. കോൺഗ്രസ്‌ പാർലമെന്ററി പാർടി നേതാവ്‌ സോണിയ ഗാന്ധി ഇക്കാര്യമറിയിച്ച്‌ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക്‌ കത്തയച്ചു. കൊടിക്കുന്നിൽ സുരേഷ്‌ ചീഫ്‌ വിപ്പായി തുടരും. മാണിക്കം ടാഗോറും മുഹമദ്‌ ജാവൈദുമാണ്‌ വിപ്പുമാർ. അസമിലെ ജോർഹട്ടിൽനിന്നുള്ള എംപിയായ ഗൗരവ്‌ ഗൊഗോയ്‌ അസം മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനാണ്‌.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top