20 December Friday

ബിപിൻ റാവത്തിന്റെ മരണം: ഹെലികോപ്റ്റർ അപകടത്തിന് കാരണം എയർക്രൂവിന് സംഭവിച്ച പിഴവ്

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

ന്യൂഡൽഹി> വ്യോമസേനാ ഹെലികോപ്റ്റർ തകർന്നുവീണ് രാജ്യത്തിന്റെ പ്രഥമ സംയുക്തസേനാ മേധാവിയും മുൻ കരസേന മോധാവിയുമായിരുന്ന ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 12 പേരുടെ  മരണത്തിനിടയാക്കിയ അപകടം എയർക്രൂവിന് സംഭവിച്ച പിഴവാണെന്ന് റിപ്പോർട്ട്. ചൊവാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

2021 ഡിസംബർ എട്ടിന് തമിഴ്നാട്ടില നീല​ഗിരി ജില്ലയിലെ കാട്ടേരി- നഞ്ചപ്പൻചത്രം മേഖലയിലാണ് വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17 വി5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. കൂനൂർ വെല്ലിങ്ടണിലെ ഡിഫൻസ്‌ സ്റ്റാഫ് കോളജിൽ സെമിനാറിൽ പങ്കെടുക്കാൻ കോയമ്പത്തൂർ സൂളൂർ വ്യോമസേന താവളത്തിൽനിന്നാണ് റാവത്തും സംഘവും യാത്ര തിരിച്ചത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ അകലെയായിരുന്നു അപകടം.

2016 ഡിസംബറിലാണ്‌ കരസേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത്‌ നിയമിതനായത്‌. 2020 ജനുവരിയിൽ രാജ്യത്തിന്റെ ആദ്യ സംയുക്തസേനാ മേധാവിയായി. പരംവിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധസേവാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക്‌ അർഹനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top