ന്യൂഡൽഹി
പ്രകോപനമുണ്ടായാൽ ഉചിതമായി പ്രതികരിക്കുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. നിലവിൽ, യഥാർഥ നിയന്ത്രണരേഖയിൽ സാഹചര്യം ശാന്തം. തൽസ്ഥിതി തുടരും. സ്ഥാനമേറ്റശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ യുദ്ധസ്‌മാരകം സന്ദർശിച്ച് അദ്ദേഹം സ്‌മരണാഞ്‌ജലി അർപ്പിച്ചു. സൗത്ത്‌ബ്ലോക്കിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം വ്യോമസേനാ മേധാവി വിവേക്‌റാം ചൗധ്‌രി, നാവികസേനാമേധാവി അഡ്‌മിറൽ ആർ ഹരികുമാർ എന്നിവരുമായി ചർച്ച നടത്തി. കരസേനാ ഉപമേധാവിയായി നിയമിക്കപ്പെട്ട ലെഫ്. ജനറൽ ബി എസ് രാജു ഞായറാഴ്‌ച ചുമതലയേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..